യുവത്വവും ആരോഗ്യവും നിലനിര്‍ത്തുക ഏതൊരാളുടെയും ആഗ്രഹമാണ്. ജീവിത ശൈലി ചിട്ടപ്പെടുത്തിയാല്‍ ഇത് എളുപ്പം സാധിക്കാവുന്നതേയുള്ളൂ. പ്രായത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല, എന്നാല്‍ പ്രായത്തെ അതിജീവിക്കാന്‍ ശരീരത്തെയും മനസിനെയും പ്രാപ്തമാക്കാന്‍ ഇതാ ലളിതമായ ചില നുറുങ്ങു വഴികള്‍.
1 വെള്ളം ധാരാളം കുടിക്കുക: ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. ഇത് വെള്ളമായി തന്നെ ശരീരരത്തിലെത്തണം. ചായയും കോഫിയും മദ്യവുമൊന്നും ഇതിന് പകരമാവില്ല.
2 പ്രകൃതിക്കനുയോജ്യമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പുകള്‍ എന്നിവ ധാരാളം കഴിക്കുക.
3 ഗ്രീന്‍ ടീ: ആന്റി ഓക്‌സൈഡുകള്‍ അടങ്ങിയ ഗ്രീന്‍ ടീ വെയിലത്ത് തൊലിക്കുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്നു. ഇവയിലടങ്ങിയ ആന്റി ഓക്‌സൈഡുകള്‍ യുവത്വം നിലനിര്‍ത്തും
4.ആരോഗ്യദായകമായ എണ്ണകള്‍ : ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയുകയും തൊലിക്ക് വിറ്റാമിന്‍ പ്രദാനം ചെയ്ത് യുവത്വം നിലനിര്‍ത്തുന്നു.
5 ആവശ്യത്തിന് പ്രോട്ടിന്‍ അടങ്ങിയ ആഹാരം കഴിക്കുക: അമിനൊ ആസിഡ് അടങ്ങിയ പ്രോട്ടിനാണ ശരീര കോശത്തെ നിര്‍മ്മിക്കുന്നതും കേടുപാടുകള്‍ പരിഹരിക്കുന്നതും. പ്രാട്ടിന്‍ അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള മുടിയും തൊലിയും നഖവും ലഭിക്കുന്നു.
6 പഞ്ചസാര അടങ്ങിയ ആഹാരം കുറക്കുക: പഞ്ചസാര ധാരാളം അടങ്ങിയ ആഹാരം തൊലിയെ പരുക്കനാവാനും ചുളിയിക്കാനും ഇടയാക്കുന്നു.
7 വെയില്‍ കൊള്ളാതിരിക്കുക: സൂര്യ പ്രകാശത്തിലൂടെ വിറ്റാമിന്‍ D യും കാല്‍സ്യവും ശരീരത്തിന് ലഭിക്കുന്നെങ്കിലും നിരന്തരമായി സൂര്യ പ്രകാശം നേരിട്ട് പതിക്കുന്നത് തൊലിയില്‍ ക്യാന്‍സര്‍ രോഗത്തിന് വഴിതെളിയിക്കും.
8 സോപ്പ് ശ്രദ്ധിച്ച് ഉപയോഗിക്കുക: ഓരോരുത്തരുടെയും തൊലിയുടെ സ്വഭാവത്തിന് അനുയോജ്യമായ സോപ്പുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
9 സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വസ്തുക്കള്‍ വാങ്ങുമ്പോള്‍ ലേബല്‍ പരിശോധിച്ച് ഉള്ളടക്കം എന്താണെന്ന് മനസിലാക്കണം. വിറ്റാമിന്‍ എ അടങ്ങിയ വസ്തുക്കള്‍ സന്ധികളിലെ ദ്രവം വര്‍ധിപ്പിക്കുകയും സെല്‍ പ്രത്യുല്‍പാദനത്തിന് കാരണമാകുകയും ചെയ്യും.
10. ബെഡ് ലോഷന്‍: കിടക്കുന്നതിന് മുമ്പ് ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നത് നന്നായിരിക്കും. കാരണം ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ ഊഷ്മാവ് വളരെ ഉയര്‍ന്നിരിക്കും. ശരീരത്തെ പാകപ്പെടുത്താന്‍ ഇത്തരം ക്രീമുകള്‍ക്ക് കഴിയും.
11. കൈകള്‍ വൃത്തിയായി സൂക്ഷിക്കു: ഒരാളുടെ പ്രായം എളുപ്പം അളക്കാന്‍ കൈകളിലൂടെ കഴിയും. കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. കൈകളില്‍ ക്രീമുകള്‍ ഉപയോഗിച്ചും വിരലുകള്‍ ബ്രഷ് ചെയ്ത് അഴുക്കകള്‍ കളഞ്ഞും ഇത് സാധിക്കാം. നാരങ്ങാ നീരും ഉപ്പും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാം.
12. കാല്‍പാദ സംരക്ഷണം: കൈകള്‍ പോലെ തന്നെ സംരക്ഷിക്കേണ്ടതാണ് കാലും. എന്നാല്‍ പലപ്പോഴും അത് ഉണ്ടാവാറില്ല. ചൂടുള്ള വെള്ളത്തില്‍ കഴുകിയും കല്ലില്‍ കാല്‍ ഉരച്ചും മൃദുലപ്പെടുത്താം.
13. മസാജ്: മസാജ് ശാരീരികമായും ബുദ്ധിപരമായും മനുഷ്യനെ ഊര്‍ജസ്വലനാക്കുന്നു. ഇത് ത്വക്കിനെ ആരോഗ്യമുള്ളതാക്കുന്നു. രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു. സന്ധികളെ ബലപ്പെടുത്തുകയും ശരീരത്തിന് അനായാസത ഉണ്ടാക്കുകയും ചെയ്യും.
14. യോഗ പരിശീലനം: യോഗയിലെ ചലനങ്ങള്‍ ശാരീരികവും മാനസികവുമായി ഏറെ ഗുണം ചെയ്യുന്നതാണ്. ശീര്‍ഷാസനം പോലുള്ളവ രക്തയോട്ടം സുഖമമാക്കുന്നു.
15. നല്ല ചിന്ത: ഹൃദയ ശുദ്ധി യുവത്വത്തെ നിലനിര്‍ത്തും. നല്ല ചിന്തകള്‍ ശരീരത്തിലെ രക്ത സമ്മര്‍ദം കുറക്കുന്നു.
16, ജോഗിങ്: ഓട്ടം ശരീരത്തിന്റെ തൂക്കം കുറയുന്നതിന്ന് സഹായിക്കും. ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്തി യുവത്വം പ്രദാനം ചെയ്യുന്നു. ശുദ്ധ വായുവും ഏറെ ഗുണം ചെയ്യും.
17. ജിംനേഷ്യം: ജിംനേഷ്യത്തിലെ വ്യായാമങ്ങള്‍ ശരീരത്തിലും തൊലിയിലും യുവത്വം നിലനിര്‍ത്തും.
18. പുഞ്ചിരി: വിശ്വസിച്ചാലും ഇല്ലെങ്കിലും പുഞ്ചിരി നിങ്ങളുടെ യുവത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് രക്ത സമ്മര്‍ദം കുറക്കുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
19. നിത്യേനയുള്ള ധ്യാനം: ആന്തരികമായി ശാന്തനാവാന്‍ ധ്യാനം നിങ്ങളെ സഹായിക്കുന്നു. മനസിലെ ശാന്തത ശരീരത്തില്‍ പ്രതിഫലിക്കും.
20. ആസ്വദിച്ച ഉറങ്ങുക: പര്യാപ്തമായ ഉറക്കവും നിങ്ങളുടെ യുവത്വവും ത്മമില്‍ നല്ല ബന്ധമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും തൊലിയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

0 Reviews
Your rating