Welcome to Souq commerce Store !
ഒരുകാലത്ത് ഏറെ അധ്വാനിയ്ക്കുമായിരുന്നുവെങ്കിലും പിതാവിന് പ്രായമായതോടെ അദ്ദേഹം ഒന്നും ചെയ്യാനാവാതെ ഇരിയ്ക്കുന്നത് കണ്ടുകണ്ട് മകന് രോഷം വരാന്‍ തുടങ്ങി. ഒരിക്കല്‍ താന്‍ വയലില്‍ പണിയെടുക്കുന്ന സമയത്ത് വീട്ടിനടുത്ത് ഇരിയ്ക്കുന്ന പിതാവിനെക്കണ്ടപ്പോള്‍ അച്ഛനെ ഇനി ഒന്നിനും കൊള്ളില്ലെന്ന് അയാള്‍ ചിന്തിച്ചു. ഇങ്ങനെ പലദിവസങ്ങള്‍ കഴിഞ്ഞു, പിതാവ് ജോലിചെയ്യാതിരിക്കുന്നതില്‍ രോഷാകുലനായ മകന്‍ ഒരു ശവപ്പെട്ടി പണിയിച്ച് അച്ഛന്‍ ഇരിയ്ക്കുകയായിരുന്ന പോര്‍ച്ചിനടുത്തേയ്ക്ക് കൊണ്ടുവന്നു. എന്നിട്ട് പിതാവിനോട് അതില്‍ കയറി കിടക്കാന്‍ പറഞ്ഞു. ഇതുകേട്ട വൃദ്ധനാകട്ടെ മറുത്തൊന്നും പറയാതെ മകന്‍ പറഞ്ഞ കാര്യം അതേപടി അനുസരിച്ചു. പെട്ടി അടച്ചശേഷം മകന്‍ അത് വയലിനടുത്തായി സ്ഥിതിചെയ്യുന്ന പാറക്കെട്ടിന്റെ മുനമ്പിലേയ്ക്ക് വലിച്ചെത്തിച്ചു. മുകളില്‍ നിന്നും താഴേയ്ക്ക് പെട്ടി തള്ളിയിടാനൊരുങ്ങുന്നതിനിടയില്‍ പെട്ടിയുടെ ഉള്ളില്‍ നിന്ന് നേര്‍ത്ത ശബ്ദം കേട്ട്, മൂടി തുറന്നു. അപ്പോള്‍ അച്ഛന്‍ മകനോട് സംസാരിക്കാന്‍ തുടങ്ങി. 'നീ എന്നെ താഴേയ്‌ക്കെറിയാന്‍ പോവുകയാണെന്ന് എനിയ്ക്കറിയാം. അതിന് മുമ്പേ എനിയ്ക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്'. ഇതുകേട്ട മകന്‍ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അപ്പോള്‍ പിതാവ് - 'നിനക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ എന്നെ താഴേയ്‌ക്കെറിഞ്ഞോളൂ, പക്ഷേ നല്ല മരത്തില്‍ പണിത ഈ ശവപ്പെട്ടി എറിഞ്ഞു കളയേണ്ട, നീയിത് സൂക്ഷിച്ച് വച്ചാല്‍ നിന്റെ മക്കള്‍ക്ക് ഇതുകൊണ്ട് ഉപയോഗം വരും'.