Welcome to Souq commerce Store !
കേരളത്തിലെ ആദ്യ സ്വകാര്യ ഐടി ഹബ്ബ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിലെ ആദ്യ സ്വകാര്യ ഐടി ഹബ്ബ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

(0 customer review)
കോഴിക്കോട്: തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെ കേരളത്തിലെ സൈബര്‍ ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോഴിക്കോടും. കേരളത്തിലെ ആദ്യ സ്വകാര്യ ഐടി ഹബ്ബ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. കാഫിറ്റ് സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സംരഭം ഇന്ത്യയിലെ ആദ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മ കൂടിയാണ്. മലബാറില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു കൂട്ടം ഐടി സംരഭകര്‍ കാഫിറ്റ് സ്‌ക്വയര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയാണ് കോഴിക്കോട് കാഫിറ്റ് സ്‌ക്വയര്‍ ഒരുക്കിയ്ത്. കാലിക്കറ്റ് ഫോറം ഫോര്‍ ഐടിയുടെ കൂട്ടായ പരിശ്രമമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന് സമീപം കാഫിറ്റ് സ്‌ക്വയര്‍ പ്രവര്‍ത്തന സജ്ജമാകാന്‍ സഹായകമായത്. 33000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് കാഫിറ്റിന്റേത്. ഐടി സംരഭകരില്‍ പ്രമുഖ മലയാളികളായ ദുലീപ് സഹദേവന്‍, ചാള്‍സ്, അന്‍വര്‍, രാധാകൃഷ്ണന്‍, അജയ് തോമസ് തുടങ്ങിയവരാണ് കാഫിറ്റിന്റെ അമരക്കാര്‍. ഒമ്പത് പ്രമുഖ ഐടി സംരഭകരായിരുന്നു കാഫിറ്റില്‍ ആദ്യ മുണ്ടായിരുന്നത്. പ്രവര്‍ത്തനം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ കമ്പനികളുടെ എണ്ണം 12 ആയി. സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പൂര്‍ണ്ണമായും പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ധാരാളം കമ്പനികളാണ് കാഫിറ്റിനെ തേടിയെത്തുന്നത്. രാജ്യത്തെ വികസിക്കുന്ന 18 നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോടിന് ഇടം പിടിക്കാനായതും ഇവര്‍ക്ക് അനുഗ്രഹമായി. കൊച്ചിയിലെതിന് സമാനമായി സംരഭകത്വത്തോട് താത്പര്യമുള്ളവര്‍ക്കായി കാഫിറ്റും ഇവിടെ സൗജന്യമായി സ്റ്റാര്‍ട്ടപ്പ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. മറ്റ് പല നഗരങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന മനുഷ്യവിഭവ ശേഷിയും നടത്തിപ്പ് ചെലവിലെ കുറവുമാണ് കോഴിക്കോടിനെ പരിഗണിക്കാന്‍ കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ ഐടി കമ്പനികള്‍ക്ക് അവസരമൊരുക്കാന്‍ കാഫിറ്റിന് കഴിയുമെന്നാണ് പ്രതീക്ഷ. വീണ്ടും കുതിപ്പിലേക്കുയര്‍ന്നുകൊണ്ടിരിക്കുന്ന ഐടി മേഖലയില്‍ പ്രതീക്ഷയേകുന്നതാണ് ഇത്തരം സംരംഭങ്ങള്‍.