നാരായണന്‍ കൃഷ്ണന്റെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്കാണ്.
താന്‍ തന്നെ പാചകം ചെയ്തുണ്ടാക്കുന്ന ചൂട്ഭക്ഷണവുമായി ഇദ്ദേഹവും സഹായികളും തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച വാനില്‍ മധുര നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സഞ്ചരിക്കുന്നു.
റോഡരികിലും, ഓവുചാലുകളിNarayan Krishnanലും,കലുങ്കുകള്ക്കടിയിലും ഇവര്‍ മാനസിക നിലതെറ്റിയവരെയും, അശരണരെയും, നിസ്സാഹായഅവസ്ഥയില്‍
കഴിയുന്നവരെയും തെരഞ്ഞു കണ്ടെത്തി അവര്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം നല്കുന്നു.
പലപ്പോഴും സ്വന്തമായി ഒന്നും ചെയ്യാന്പോലും കഴിവില്ലാത്ത വണ്ണം തകര്ന്നുപോയവര്ക്ക് ഭക്ഷണം വാരി കൊടുക്കുന്നു.
നാരായണന്‍ കൃഷ്ണന്റെ കൈയ്യില്‍ എപ്പോഴും ചീര്പ്പും,കത്രികയും കത്തിയും ഉണ്ടാവും.
ഭക്ഷണം നല്കുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് ഒരുക്ഷൌരവും കൃഷ്ണന്
നല്കുന്നു.
ചിലപ്പോള്ഇവരെ കുളിപ്പിക്കുകയും ചെയ്യുന്നു. സ്വയം ഇതൊന്നും ചെയ്യാന്കഴിയാത്തവരെ വൃത്തിയും വെടിപ്പുമാക്കി വൃത്തിയുള്ളവസ്ത്രങ്ങളും ധരിപ്പിച്ചേ ഇവര്‍ അടുത്ത ആളെ തേടി നീങ്ങുകയുള്ളൂ.
ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഷെഫ് ആയിരുന്നു 29കാരനായ നാരായണന്‍ കൃഷ്ണന്‍.
സ്വിട്സര്ലാണ്ടിലെ ഒരു മികച്ച ഹോട്ടലില്ജോലി സമ്പാദിച്ച ഇദ്ദേഹം മധുരയിലെ ഒരു ക്ഷേത്രത്തില്സന്ദര്ശനം നടത്തവേ മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യന് വിശപ്പ്സഹിക്കാതെ സ്വന്തം അമേദ്ധ്യം ഭക്ഷിക്കുന്നകാഴ്ചയാണ് നാരായണന്റെ ജീവിതത്തില്വഴിത്തിരിവായത്.
അയാള്ക്ക് ഉടന്തന്നെ ഭക്ഷണം വാങ്ങി കൊടുത്ത നാരായണന്തന്റെ ജീവിത ദൌത്യം കണ്ടെത്തുകയായിരുന്നു.
'അക്ഷയ' എന്ന പേരില്‍ നാരായണന്‍ 2003ല്തുടങ്ങിയ
ട്രസ്റ്റ് ഇതിനോടകം 12ലക്ഷം ഭക്ഷണപൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു.
നാനൂറോളം പേരെ പ്രതിദിനം ഊട്ടാന്15000 രൂപയോളമാണ് ചെലവ്.സംഭാവനയായി ഒരു മാസം ട്രസ്റ്റിനുലഭിക്കുന്ന പണം കൊണ്ട്
കേവലം 22ദിവസം മാത്രമേ ഭക്ഷണം നല്കാനാവൂ.
ബാക്കി തുക സ്വന്തം വീട് വാടകയ്ക്ക്കൊടുത്ത്കിട്ടുന്ന വാടക കൊണ്ടും മറ്റുമാണ് ഇദ്ദേഹം കണ്ടെത്തുന്നത്.
ഇതിനായി ഇദ്ദേഹം താമസം അക്ഷയയുടെ അടുക്കളയിലേക്ക് മാറ്റി.തന്റെ വിദ്യാഭ്യാസത്തിനായി ഏറെ ചെലവ്ചെയ്ത അച്ഛനമ്മമാര്ക്ക് ആദ്യമൊക്കെ താന്ജോലി ഉപേക്ഷിച്ചത്തില്‍
എതിര്പ്പായിരുന്നു. എന്നാല്‍ ഒരിക്കല്‍ താന്‍ ഭക്ഷണം നല്കുന്നത് നേരില്‍ കണ്ട തന്റെ അമ്മ“നീ ഇത്രയും ആളുകള്ക്ക് ഭക്ഷണം നല്കി വരുന്നുവെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ഞാന് നിനക്ക് ഭക്ഷണം തരും”എന്ന് തന്നോട് പറഞ്ഞതായി ഓര്ക്കുന്നു. അന്ന്മുതല്തന്റെ വീട്ടുകാരും തന്റെ ഉദ്യമത്തില്തന്നോട് സഹകരിച്ചു വരുന്നുഎന്നും നാരായണന് പറയുന്നു..

0 Reviews
Your rating