Welcome to Souq commerce Store !

ഭൂമിയിലെ ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷികൾക്ക് മണിക്കൂറിൽ 60 കിലോമീറ്ററിലേറെ വേഗതയിൽ ഓടാൻ കഴിയും. പക്ഷെ ഏതെങ്കിലും ശത്രു അതിനെ ആക്രമിക്കാൻ വന്നാൽ അതിന്റെ ആത്മധൈര്യം നഷ്ടപ്പെടുകയും അവ ഓടാതെ ഭയപ്പെട്ട് തല മണലിൽ പൂഴ്ത്തി ശത്രുവിൽ രക്ഷപ്പെടാൻ ശ്രമിക്കും. നമ്മളിൽ പലരും ഇതുപോലെയാണ്. പ്രതിസന്ധികളിൽ പതറി, നമ്മുടെ കൈവശമുള്ള കഴിവുകൾ പ്രയോഗിക്കാതെ ഭയപ്പെട്ട്, യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടി അവസാനം പരാജയത്തിനു കീഴടങ്ങുകയാണ് പതിവ്. യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടം നാശത്തിലേ കലാശിക്കൂ.