ഒരിക്കൽ പാടാൻ മോഹിച്ച് മദ്രാസിലെ ഓൾ ഇന്ത്യ റേഡിയോയുടെ ഓഫിസിൽ ഒരു ചെറുപ്പക്കാരനെത്തി. അധികാരികൾ അയാളെ റെക്കോർഡിംഗ് റൂമിലേക്ക് അയച്ചു. പാടിയ ശേഷം പ്രതീക്ഷയോടെ കാത്തു നിന്ന അയാളിലേക്ക് വേണ്ടിയിരുന്നില്ല എന്ന വിധം വിധി വന്നു . "this voice is not suitable for the microphone" എന്നെഴുതിയ സർട്ടിഫിക്കറ്റുമായി ഒരു ഉദ്യോഗസ്ഥൻ വന്നു. അതുമായി പുറത്തിറങ്ങിയ അയാളെ പലരും നിരുത്സാഹപ്പെടുത്തി. പക്ഷേ പിന്തിരിയാൻ അയാൾ തയ്യാറല്ലായിരുന്നു അന്ന് തഴഞ്ഞവർ തന്നെ ഇന്ന് വാനോളം പുകഴ്ത്തും വിധം അയാൾ വളർന്നു.. മലയാളികൾക്ക് അഭിമാനമായി ഒരു സ്വകാര്യ അഹങ്കാരമായി നമ്മുടെ സ്വന്തം ദാസേട്ടൻ.. ഗാന ഗന്ധർവൻ കെ. ജെ. യേശുദാസ്. അത് കൊണ്ട് തിരിച്ചറിയുക.. നിങ്ങളോട് നോ എന്ന് പറയുന്നവർ ആരുമല്ല അവസാനത്തെ വിധി കർത്താക്കൾ. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ അർഹതപ്പെട്ട സ്ഥാനം നിങ്ങളെ തേടിയെത്തും. കഴിവിന്റെ മൂർച്ച കൂട്ടി കൊണ്ടേയിരിക്കുക. തേനുള്ള പൂവിനെ തേനീച്ച തേടി വരും.. കാലം കഴിഞ്ഞോട്ടെ. പക്ഷേ സ്വപ്‌നങ്ങൾ ഉപേക്ഷിക്കരുത്.. കാരണം കുപ്പയിലെ മാണിക്യം എന്നും മാണിക്യം തന്നെയാണ്..

0 Reviews
Your rating